ദുബായിൽ വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് മു്ന്നറിയിപ്പ്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയായി ലഭിക്കുന്നത്. ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ആണ് ഇക്കാര്യം അറിയിച്ചത്.

എൻജിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാലാണ് പലരും വാഹനം നടുറോഡിൽ നിർത്തിയിടുന്നത്. യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാം. ഓടിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് കേടായാൽ ഉടൻ പൊലീസിനെ അറിയിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിസ്സാര അപകടങ്ങളിൽ പെടുന്നവർ മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റിയിടണമെന്ന് അധികൃതർ നിർദ്ദേശം നൽകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!