ദുബായ്: ദുബായിലെ പ്രധാന റോഡിൽ വാഹനത്തിന് തീപിടിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (ഇ 311) ഒരു വാഹനത്തിന് തീപിടിച്ചതായി ദുബായ് പോലീസ് വ്യക്തമാക്കി. വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
അൽ ഖവാനീജ് റോഡിൽ നിന്ന് ഷാർജയിലേക്കുള്ള എക്‌സിറ്റിലാണ് സംഭവം. റോഡിലൂടെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, തിങ്കളാഴ്ച ദുബായിലെ ഒരു പ്രധാന റോഡിൽ ഭാരവാഹനം മറിഞ്ഞ് അപകടം സംഭവിച്ചതായി പോലീസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.