71.5 ബില്യൺ ദിർഹം; 2025 ലേക്കുള്ള ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ|ചരിത്രത്തിലെ ഏറ്റവും വലിയ തുക

ദുബായ്: 2025 ലേക്കുള്ള ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ. 71.5 ബില്യൺ ദിർഹത്തിന്റെ ഫെഡറൽ ബജറ്റിനാണ് യുഎഇ ക്യാബിനറ്റ് അംഗീകാരം നൽകിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.

യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. യുഎഇ സമ്പദ്വ്യവസ്ഥയുടെ കരുത്തും വിഭവങ്ങളുടെ സുസ്ഥിരതയും പ്രതിഫലിപ്പിക്കുന്ന ബജറ്റിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

2024 ലെ ഫെഡറൽ ബജറ്റ് 64.06 ബില്യൺ ദിർഹമായിരുന്നു, മുൻ വർഷത്തെ ബജറ്റിനേക്കാൾ 1.6 ശതമാനം കൂടുതലായിരുന്നു ഇത്. 2023 മുതൽ 2026 വരെയുള്ള വർഷങ്ങളിലുള്ള മൊത്തം ഫെഡറൽ ബജറ്റിന് യുഎഇ 2022 ൽ 252.3 ബില്യൺ ദിർഹം അനുവദിച്ചിരുന്നു.

2025-ൽ യുഎഇ ബജറ്റിന്റെ ഭൂരിഭാഗവും സാമൂഹിക വികസനത്തിനും പെൻഷനുകൾക്കും (39 ശതമാനം), സർക്കാർ കാര്യങ്ങൾക്കും (35.7 ശതമാനം) നൽകുമെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!