സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾ; 2023 ൽ യുഎഇയിൽ കണ്ടുകെട്ടിയത് 2 ബില്യൺ ദിർഹം വിലമതിക്കുന്ന ആസ്തികൾ

ദുബായ്: സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2023 ൽ യുഎഇയിൽ കണ്ടുകെട്ടിയത് 2 ബില്യൺ ദിർഹം വിലമതിക്കുന്ന ആസ്തികൾ. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്നത് തടയുന്നതിനും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇടപാടുകൾക്കുമെതിരെയും ശക്തമായ നടപടിയാണ് യുഎഇ സ്വീകരിക്കുന്നത്.

സാമ്പത്തിക മേഖലയുടെ കാര്യക്ഷമതയും സമഗ്രതയും നിലനിർത്തുന്നതിൽ യുഎഇ ഗണ്യമായ പുരോഗതി കൈവരിച്ചതായി സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമ പറഞ്ഞു. ബുധനാഴ്ച അബുദാബിയിൽ നടന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള ദേശീയ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. നിയമലംഘകർക്കെതിരെ കർശനമായ നടപടികൾ ഏർപ്പെടുത്തുമെന്ന് യുഎഇ റെഗുലേറ്ററി അതോറിറ്റികൾ ഉറപ്പുവരുത്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണയിക്കുന്നതിന് ഡാറ്റ അസസ്‌മെന്റ് പ്രക്രിയകളെ അടിസ്ഥാനമാക്കി അപകടസാധ്യതകൾ നേരത്തേ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും പ്രാപ്തമാക്കുന്ന സൂപ്പർവൈസറി ടെക്നോളജി പ്രോഗ്രാം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സെൻട്രൽ ബാങ്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!