ദുബായ്| മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി; ടാക്സി ഡ്രൈവർ 600,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ദുബായ്: മോട്ടോർ സൈക്കിൾ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ഡ്രൈവർക്ക് പിഴ. ഏഷ്യൻ പ്രവാസിയായ പ്രൈവറ്റ് ടാക്‌സി ഡ്രൈവർക്കാണ് പിഴ ലഭിച്ചത്. ടാക്‌സി ഡ്രൈവർ മോട്ടോർ സൈക്കിൾ യാത്രക്കാരന് 600,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.

ദുബായിൽ ഉണ്ടായ അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രക്കാരന്റെ കാലിന് പരിക്കേറ്റിരുന്നു. കാൽമുട്ടിന് ഗുരുതരമായ പരിക്കേറ്റ അദ്ദേഹം ടാക്‌സി ഡ്രൈവർക്കെതിരെ സിവിൽ നഷ്ടപരിഹാര കേസ് നൽകി. തന്റെ കാലിന് സർജറി വേണമെന്നും തനിക്ക് ഏറെ നാളായി വാക്കിംഗ് സ്റ്റിക്ക് ഉപയോഗിക്കേണ്ട അവസ്ഥയിലാണെന്നും മോട്ടോർ സൈക്കിൾ യാത്രക്കാരൻ വാദിച്ചു.

അശ്രദ്ധമായ ഡ്രൈവിംഗ് കാരണമാണ് അപകടമുണ്ടായതെന്ന് ദുബായ് ട്രാഫിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ഡ്രൈവർ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ദുബായ് ട്രാഫിക് കോടതി ഇയാൾക്ക് 4,000 ദിർഹം പിഴ ചുമത്തി. എന്നാൽ, മോട്ടോർ സൈക്കിൾ യാത്രക്കാരൻ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സിവിൽ കേസ് ഫയൽ ചെയ്തു. 600,000 ദിർഹം നഷ്ടപരിഹാരമായി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവുണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!