ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്

ദുബായ്: ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് താത്ക്കാലികമായി നിർത്തിവെച്ച് എമിറേറ്റ്‌സ് വിമാന കമ്പനി. ഒക്ടോബർ 16 വരെ വിമാന സർവ്വീസുകൾ നിർത്തിവെച്ചതായാണ് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കിയത്. ഇറാഖിലെ ബഗ്ദാദ്, ബസ്ര, ഇറാനിലെ ടെഹ്‌റാൻ സെക്ടറുകളിലേക്കുള്ള വിമാനങ്ങളാണ് നിർത്തിവെച്ചത്.

മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ പ്രത്യാക്രമണമുണ്ടാകുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കു ദുബായ് വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരെയും സ്വീകരിക്കില്ല. ലബനനിലേക്കുള്ള സർവീസുകളും 15 വരെ നിർത്തിവച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!