ഗാർഹിക പീഡന നിയമം ശക്തമാക്കി യുഎഇ; ശിക്ഷാ നടപടികൾ ഇവയെല്ലാം

ദുബായ്: ഗാർഹിക പീഡന നിയമം കർശനമാക്കി യുഎഇ. ഗാർഹിക പീഡനം തടയുന്നതിനും ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് യുഎഇയുടെ നടപടി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക ഉപദ്രവങ്ങൾ ഉൾപ്പെടെ വിവിധ തരം ദുരുപയോഗത്തിന് കടുത്ത ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

ഗാർഹിക പീഡനം നടത്തുന്ന ഏതൊരാൾക്കും 2024-ലെ 13-ാം നമ്പർ ഫെഡറൽ നിയമം അനുസരിച്ച് തടവും 50,000 ദിർഹം വരെ പിഴയും ചുമത്തും. പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്നവർക്കും പീഡനം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കും 6 മാസം തടവും അര ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. ഗാർഹിക പീഡനം സംബന്ധിച്ച് തെറ്റായ റിപ്പോർട്ട് നൽകുന്നവർക്കും പിഴ ലഭിക്കും.

പ്രായപൂർത്തിയാകാത്തവർ, ഗർഭിണികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്ന കേസുകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നേരിടേണ്ടിവരും. ഗാർഹിക പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!