ഷാർജ: യുഎഇയിൽ മലയാളി മരണപ്പെട്ടു. ചാവക്കാട് മന്ദലാംകുന്ന് യാസീൻ പള്ളിയ്ക്ക് തെക്കുഭാഗം പരേതനായ കറുത്താക്ക ഹുസൈന്റെ മകൻ റബീയത്ത് ആണ് മരിച്ചത്. 40 വയസായിരുന്നു. ഷാർജയിലാണ് സംഭവം.
വ്യാഴാഴ്ച്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഫസീല. മക്കൾ: റയ്യാൻ, മിറായ, മിർസാൻ.