സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയൽ; ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദേശനയവുമായി യുഎഇ

അബുദാബി: സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദേശനയവുമായി യുഎഇ. വിദേശനയത്തിന് യുഎഇ അംഗീകാരം നൽകി. എഐ എങ്ങനെ ഉപയോഗിക്കണമെന്നും ലക്ഷ്യങ്ങളും മുൻഗണനകളും എന്തായിരിക്കണമെന്നും വ്യക്തമാക്കുന്നതാണ് പുതിയ നയം.

പുരോഗതി, സഹകരണം, സാമൂഹികം, ധാർമികത, സുസ്ഥിരത, സുരക്ഷ തുടങ്ങിയ ആറ് തത്വങ്ങളെ കേന്ദ്രീകരിച്ചുള്ള അഞ്ചിന നയത്തിനാണ് യുഎഇ അംഗീകാരം നൽകിയത്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം.

എഐ വികസനത്തിനു സഹായമേകുക, ധാർമികവും ഉത്തരവാദിത്തപരവുമായ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സർക്കാരുകളെ പ്രാപ്തമാക്കുക, എഐ സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിന് രാജ്യാന്തര സമൂഹവുമായി സഹകരിച്ച് പ്രവർത്തിക്കുക തുടങ്ങിയ നിർദ്ദേശങ്ങളശും പുതിയ വിദേശനയത്തിലുണ്ട്. പ്രാദേശിക, രാജ്യാന്തര സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗവേഷണ സംരംഭങ്ങളിലൂടെ എഐ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെ രാജ്യം പ്രോത്സാഹിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!