ഗ്ലോബൽ വില്ലേജ് സീസൺ 29 ഒക്ടോബർ 16 ന് ആരംഭിക്കും; പ്രവേശന നിരക്കിൽ വർധനവ്

ദുബായ്: ദുബായിലെ ഗ്ലോബൽ വില്ലേജ് പ്രവേശന നിരക്ക് വർധിപ്പിച്ചു. പുതിയ സീസൺ ആരംഭിക്കാൻ അഞ്ച് ദിവസം ശേഷിക്കെയാണ് പ്രവേശന നിരക്ക് ഉയർത്തിയത്. ഒരാൾക്ക് 25 ദിർഹമാണ് പുതിയ നിരക്ക്. ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒക്ടോബർ 16 നാണ് ഗ്ലോബൽ വില്ലേജിന്റെ സീസൺ 29 ആരംഭിക്കുന്നത്.

പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള (ഞായർ മുതൽ വ്യാഴം വരെ സാധുത.) പ്രതിവാര ടിക്കറ്റിന് 25 ദിർഹമാണ് പ്രവേശന നിരക്ക്. ഏത് ദിവസവും പ്രവേശിക്കാൻ കഴിയുന്ന ടിക്കറ്റിന് 30 ദിർഹമാണ് നിരക്ക്. 3 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം സൗജന്യമാണ്.

അടുത്ത വർഷം മെയ് മാസം ഗ്ലോബൽ വില്ലേജ് സീസൺ 29 അവസാനിക്കും. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 12 വരെയും വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ പുലർച്ചെ ഒന്നു വരെയുമാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന സമയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!