ദുബായ്: ശൈഖ് സായിദ് റോഡിൽ അപകടം. വാഹനയാത്രികർ ക്ക് ദുബായ് പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടാകുമെന്നാണ് ഡ്രൈവർമാർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അബുദാബിയിലേക്കുള്ള ഉമ്മു സുഖീം സ്ട്രീറ്റിലേക്കുള്ള എക്സിറ്റിന് ശേഷമായിരുന്നു അപകടംസംഭവിച്ചത്. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു.