മുഹമ്മദ് നബി സമകാലിക ലോകത്തിന് മാതൃക: ഡോ. ഫാറൂഖ് നഈമി | ജന സാഗരമായി ദുബായ് ഗ്രാന്റ് മീലാദ് കോൺഫ്രൻസ്

ദുബായ് : ദുബായ് മതകാര്യ വകുപ്പിൻ്റെ അനുമതിയോടെ ജാമിഅ: സഅദിയ്യ: ഇന്ത്യൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ദുബായ് ഗ്രാന്റ് മീലാദ് കോൺഫ്രൻസ് 2024, ജന സാനിധ്യം കൊണ്ടും പ്രഭാഷണ മികവ് കൊണ്ടും ശ്രദ്ധേയമായി.
ഹോർ അൽ അൻസിൽ നടന്ന മീലാദ് പരിപാടിയിൽ പഗത്ഭ പണ്ഡിതനും പ്രഭാഷകനുമായ ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി മുഖ്യ പ്രഭാഷണം നടത്തി. മുഹമ്മദ് നബിയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അധ്യാപനങ്ങൾ സമകാലിക ലോകത്തിന് മാതൃകയാണെന്നും പ്രവാചകരുടെ സ്നേഹ പ്രവഞ്ചം പഠിക്കാനും പകർത്താനും വിശ്വാസി സമൂഹം തയ്യാറാവണമെന്നും നബി (സ)തങ്ങളെ ഓരോ കാലത്തും പുതുമക്കനുസരിച്ച് വായിക്കുകകയും പഠിക്കുകയും ചെയ്യണമെന്നും ഡോ. ഫാറൂഖ് നഈമി ഉത്ബോധിപ്പിച്ചു.

ബഹു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മുഖ്യ അതിഥിയായിരുന്നു. ചടങ്ങ് ശുക്രൻ ലിൽ അതാ അസോസിയേഷൻ ഡയക്‌ഡർ ഡോ സൈഫു റഹ് മാൻ അൽ ആമിരി ഉൽഘടനം ചെയ്തു. സാമൂഹിക- സാംസ്‌കാരിക-വാണിജ്യ രംഗത്തെ പ്രഗത്ഭരും അറബ് പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
ജാമിഅ: സഅദിയ്യ: ഇന്ത്യൻ സെൻ്റർ പ്രസിഡന്റ് സയ്യിദ് താഹാ ബാഫാഖി അധ്യക്ഷ വഹിച്ചു. രാജസ്ഥാൻ മുൻ മന്ത്രി ആമീൻ പട്ടാൻ,അഡ്വ സുനീർ ബാബു,,എം എം യഹിയ (ഗോൾഡൻ തുലിപ് ), സയ്യിദ് മുഹമ്മദ് ഹബീബുള്ള (അറേബ്യൻ ഹോൽഡിങ്,ഡോ കാസിം, ഡോ കരീം വെങ്ങടങ്, ഹാഫിദ് അബൂബക്കർ നിസാമി, ത്വൽഹത് എടപ്പാൾ (ഫോറം ഗ്രൂപ്പ്‌ ), യഹിയ സഖാഫി,സലാം പാപ്പിനിശ്ശേരി, ഇൻഞ്ചിനിയർ നഈo, നിയാസ് ചൊക്ലി, മുനീർ പാണ്ടിയാല,നൗഫൽ അസ്ഹരി, നസീർ ചൊക്ലി,അമീർ ഹസ്സൻ അനീസ് തലശ്ശേരി, സഹൽ പുറക്കാട് എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!