ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ് വർക്ക്; പ്രഖ്യാപനവുമായി യുഎഇ

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ് വർക്ക് പ്രഖ്യാപിച്ച് യുഎഇ. ഇആൻഡ് (ഇത്തിസലാത്ത്&) ഗ്രൂപ്പിന്റെ ടെലികമ്മ്യൂണിക്കേഷൻ വിഭാഗമായ ഇ ആൻഡ് യുഎഇ ആണ് 62 ജിബിപിഎസ് വേഗതയുള്ള 5ജി അഡ്വാൻസ്ഡ് നെറ്റ്വർക്ക് പ്രഖ്യാപിച്ചത്. ജൈടെക്‌സ് ഗ്ലോബർ 2024ന് മുന്നോടിയായാണ് പ്രഖ്യാപനം.

ഈ നേട്ടം 10 ജിഗാ നേഷൻ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ചീഫ് ടെക്നോളജി ഓഫീസർ ഖാലിദ് മുർഷെദ് അറിയിച്ചു. എഐ പിന്തുണയോടെ ഉപഭോക്താക്കൾക്ക് വ്യക്തിഗത അനുഭവം മെച്ചപ്പെടുത്തുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. എംയു-എംഐഎംഒ (മൾട്ടി-യൂസർ, മൾട്ടിപ്പിൾ ഇൻപുട്ട്, മൾട്ടിപ്പിൾ ഔട്ട്പുട്ട്) പോലുള്ള അത്യാധുനിക ഹാർഡ് വെയറുകളും അൽഗോരിതങ്ങളും ഉപയോഗിച്ച്, ഹൈ ബാൻഡിലും ലോ ബാൻഡിലുമുള്ള ഒന്നിലധികം കാരിയറുകളെ സമന്വയിപ്പിച്ചാണ് സെക്കൻഡിൽ 62 ജിബിയെന്ന പുതിയ റെക്കോർഡ് വേഗത കൈവരിച്ചതെന്ന് ഇ& യുഎഇ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!