മാഗ്നം എംകെ1 ഇലക്ട്രിക് സ്മാർട്ട് കാർ; ഡ്രൈവറില്ലാ പട്രോളിങ് കാർ പുറത്തിറക്കി അബുദാബി പൊലീസ്

അബുദാബി: ഡ്രൈവറില്ലാ പട്രോളിങ് കാർ പുറത്തിറക്കി അബുദാബി പൊലീസ്. അതീവസുരക്ഷ സംവിധാനങ്ങളുള്ള കാറാണ് അബുദാബി പോലീസ് പുറത്തിറക്കിയത്. സ്വയം നിയന്ത്രിക്കുന്ന, വെടിയേൽക്കാത്ത മാഗ്നം എംകെ1 ഇലക്ട്രിക് സ്മാർട്ട് കാറാണിത്. പട്രോളിങ് നിരീക്ഷണത്തിനും തടവുകാരെ സുരക്ഷിതമായി കൊണ്ടുപോകാനുമെല്ലാം ഈ വാഹനം ഉപയോഗിക്കും.

1.5 ടൺ പേലോഡ് ശേഷിയുള്ള വാഹനത്തിൽ 3 പൊലീസുകാർക്കും ഒരു തടവുകാരനും സഞ്ചരിക്കാം. ഒരു തടവുകാരനുള്ള സെല്ലും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗമുള്ള വാഹനം 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ ഓടിയെത്തും. കരയിലും കടലിലും സഞ്ചരിക്കാവുന്ന രീതിയിലാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.

ചാർജ് ചെയ്തും പെട്രോൾ നിറച്ചും ഉപയോഗിക്കാൻ കഴിയുന്ന ഹൈബ്രിഡ് വാഹനമാണിത്. ഓഡിയോ, വിഷ്വൽ, വൈറ്റൽ സൈൻ മോണിറ്ററിങ് സിസ്റ്റം, ഓഫ്-റോഡ് ഓട്ടോണമസ് നാവിഗേഷൻ, ഡ്രോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായുള്ള സംയോജിത റേഡിയോ, സെല്ലുലർ ആശയ വിനിമയം തുടങ്ങിയ സൗകര്യങ്ങളും ഈ കാറിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!