ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ- വിസ; വിശദാംശങ്ങൾ അറിയാം

ദുബായ്: ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ- വിസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ- വിസ ലഭിക്കുന്നത്. പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വിസയാണ് ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു തവണ തുല്യ കാലയളവിലേക്ക് ഇ- വിസ പുതുക്കാനും കഴിയും. ഇതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ വെബ്‌സൈറ്റ്, സ്മാർട് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം.

കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധിയുള്ള ജിസിസി വീസയും 6 മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടും ഇ- വിസയ്ക്ക് അപേക്ഷിക്കാൻ ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!