കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ മക്കളുടെ സ്‌പോൺസർഷിപ് മാറ്റാം

അബുദാബി: കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ മക്കളുടെ സ്‌പോൺസർഷിപ് ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മാറ്റാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്‌സ് ആൻഡ് കസ്റ്റംസ് (ഐസിപി-യുഎഇ) ആണ് ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് തീരാൻ രണ്ടാഴ്ച ശേഷിക്കെയാണ് സുപ്രധാന വീസാ നിയമഭേദഗതി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വിവിധ നിയമലംഘനങ്ങളിൽ പെട്ട് വിസ പുതുക്കാൻ സാധിക്കാതെ യുഎഇയിൽ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാൻ ഈ നടപടി സഹായിക്കും.

നിയമലംഘകരായ കുടുംബാംഗങ്ങൾ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിനും സൗകര്യമൊരുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൊതുമാപ്പ് കാലയളവിൽ രേഖകൾ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരം ലഭിക്കും. കുടുംബനാഥൻ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയിൽ തുടരുകയോ മറ്റൊരു വിസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കിൽ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒട്ടും വൈകാൻ പാടില്ല.

ഇത്തരക്കാർ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വർക്ക് പെർമിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വർക്ക് പെർമിറ്റിനോ അപേക്ഷ നൽകണം. തുടരാൻ താൽപര്യമില്ലാത്തവർ ഇതേ വെബ്‌സൈറ്റിൽ വർക്ക് പെർമിറ്റ് റദ്ദാക്കുകയും വേണം. മറ്റൊരു ജോലിയിലേക്കു മാറുന്നുവെങ്കിൽ പുതിയ തൊഴിലുടമയാണ് മന്ത്രാലയത്തിൽ പുതിയ വർക്ക് പെർമിറ്റിനായി അപേക്ഷ നൽകേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!