താമസസ്ഥലങ്ങളിലെ അസ്വാഭാവിക പ്രവർത്തനങ്ങൾ കണ്ടെത്താൻ പുതിയ സുരക്ഷാ ക്യാമറകളുമായി ദുബായ് പോലീസ്

ദുബായ്: താമസസ്ഥലങ്ങളിലെ അസ്വാഭാവിക പ്രവർത്തനങ്ങൾ കണ്ടെത്താൻ പുതിയ സുരക്ഷാ ക്യാമറകളുമായി ദുബായ് പോലീസ്. ഇതിനായി ദുബായ് പോലീസ് സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം ആവിഷ്‌ക്കരിച്ചു. റെസിഡൻസുകൾക്കുള്ളിലെ അസാധാരണ ചലനങ്ങൾ കണ്ടെത്താൻ ഇതിലൂടെ കഴിയും. വീടുകളുടെയും വസ്തുവകകളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കാൻ ഇ & യുഎഇയുമായി സഹകരിച്ചതായി ദുബായ് പോലീസ് അറിയിച്ചു.

പാർപ്പിട മേഖലകളാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സ്മാർട്ടും സുരക്ഷിതവുമായ ചുറ്റുപാടുകളെന്ന് ഇ & യുഎഇ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മസൂദ് എം ഷെരീഫ് മഹ്മൂദ് പറഞ്ഞു. ഏതെങ്കിലും അസാധാരണ ചലനം കണ്ടെത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു മൊബൈൽ ആപ്പ് വഴി അലേർട്ടുകൾ ലഭിക്കും.

ടെക്നോളജി പ്രൊവൈഡർ എന്ന നിലയിൽ, ഉപഭോക്തൃ രജിസ്ട്രേഷൻ മുതൽ ഇൻസ്റ്റാലേഷൻ, മെയിന്റനൻസ്, ടെക്നിക്കൽ സപ്പോർട്ട് വരെയുള്ള സിസ്റ്റത്തിന്റെ മേൽനോട്ടം എന്നിവ ഇ&യുഎഇ നടത്തും. സ്‌പെഷ്യലൈസ്ഡ് ഓപ്പറേഷൻ റൂമുമായി സിസ്റ്റം ബന്ധിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ദുബായ് പോലീസ് സംരക്ഷണം ഉറപ്പാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!