ദുബായ്: വിനോദസഞ്ചാര മേഖലയ്ക്കായി നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സഹായിയെ അവതരിപ്പിച്ച് ഷാർജ. ടൂറിസം മേഖല പരിസ്ഥി സൗഹൃദമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായാണ് നടപടി. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയാണ് എഐ സഹായിയെ അവതരിപ്പിച്ചത്. ജൈറ്റക്സിലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുന്നത്.
വിനോദസഞ്ചാര മേഖല പരമാവധി പരിസ്ഥിതി സൗഹൃദമാക്കാൻ സഞ്ചാരികൾക്ക് അതോറിറ്റി സഞ്ചാരികൾക്ക് നിർദേശം നൽകിയിരുന്നു. സസ്റ്റെയിനബിൾ ടൂറിസം എഐ അസിസ്റ്റന്റ് എന്ന പേരിലുള്ള സംവിധാനമാണ് അധികൃതർ അവസതരിപ്പിച്ചത്. യാത്രക്കാർക്കും വ്യവസായികൾക്കും സ്ഥാപനങ്ങൾക്കും പരിസ്ഥിതി സൗഹൃദ നിർദേശങ്ങൾ നൽകുകയാണ് ഈ എഐ സഹായിയുടെ ചുമതല. 40 ഭാഷകളിൽ ആശയവിനിമയം നടത്താൻ സാധിക്കുമെന്ന പ്രത്യേകതയും ഈ എഐ സഹായിക്കുണ്ട്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ദോഷകരമായ പ്രവൃത്തികളിൽ നിന്നു സഞ്ചാരികളെ വിലക്കുന്നതിനും ആവശ്യമായ മാർഗ നിർദേശങ്ങൾ ഇത് നൽകുന്നതാണ്.