യുഎഇയിലെ പേമാരിയും മഴക്കെടുതിയും; നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ കൊടുക്കേണ്ടി വന്നത് കോടികളെന്ന് കണക്കുകൾ

അബുദാബി: ഏപ്രിൽ മാസം യുഎഇയിൽ ഉണ്ടായ പേമാരിയിലെ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ കൊടുക്കേണ്ടിവന്നത് കോടികളെന്ന് കണക്കുകൾ.. 917.5 കോടി ദിർഹത്തിലേറെ (20979.55 കോടി രൂപ) തുകയാണ് നഷ്ടപരിഹാരമായി നൽകേണ്ടിവന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങളിലുള്ള വസ്തു, വാഹന ഇൻഷുറൻസ് പ്രീമിയം പല കമ്പനികളും വർധിപ്പിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാരെ വെട്ടിലാക്കി.

ദുബായ്, ഷാർജ എമിറേറ്റുകളിലായിരുന്നു മഴക്കെടുതികളിൽ കൂടുതലും അനുഭവപ്പെട്ടത്. യുഎഇ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നത്. തുടർച്ചയായി 3 ദിവസം കോരിച്ചൊരിഞ്ഞ മഴയിൽ ദുബായ്, ഷാർജ എമിറേറ്റുകളുടെ പല ഭാഗങ്ങളും വെള്ളത്തിലായിരുന്നു.

മഴക്കെടുതികളെ തുടർന്ന് ഏതാനും ദിവസം വ്യോമ, കര ഗതാഗതവും സ്തംഭിച്ചിരുന്നു. വീടുകൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയും ഉപയോഗശൂന്യമായി. ആഴ്ചകൾ എടുത്താണ് റോഡുകളും ഭൂഗർഭ പാതകളും ഗതാഗത യോഗ്യമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!