ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇയിൽ വിസ-ഓൺ-അറൈവൽ; നിബന്ധനകൾ അറിയാം

ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് പ്രയോജനപ്രദമായ നടപടിയുമായി യുഎഇ. വിസ-ഓൺ-അറൈവൽ പോളിസിയിൽ പരിഷ്‌കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർക്കും ഗുണം ചെയ്യുന്ന മാറ്റമുണ്ടായത്.

യോഗ്യരായ ഇന്ത്യൻ പൗരന്മാർക്ക് ഇനിമുതൽ 14 ദിവസത്തെ വിസ ഓൺ അറൈവൽ നൽകുമെന്ന് യുഎഇ അറിയിച്ചു.അമേരിക്ക, യുകെ, അതുമല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ വിസയോ പെർമനന്റ് റെസിഡന്റ് കാർഡോ ഉള്ള ഇന്ത്യൻ പൗരന്മാർക്ക് യുഎഇയിൽ വിസ ഓൺ അറൈവൽ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

യോഗ്യരായ ഇന്ത്യക്കാർക്ക് യുഎഇയിൽ എത്തിയതിന് ശേഷം വിസ ലഭ്യമാകുന്നതാണ്. 14 ദിവസത്തെ വിസ ഓൺ എറൈവൽ കാലയളവ് ആവശ്യമെങ്കിൽ നീട്ടിനൽകുകയും ചെയ്യും.

 

വിസ ഓൺ അറൈവൽ ലഭിക്കുന്നതിനായി അപേക്ഷകന്റെ വിസയ്ക്കും പാസ്പോർട്ടിനും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുണ്ടായിരിക്കണം. 60 ദിവസത്തെ വിസയാണ് യുഎഇ ഇന്ത്യൻ യാത്രക്കാർക്ക് നൽകുന്നത്. ഇതിന്റെ ചെലവ് 250 ദിർഹമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!