യുഎഇ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒക്ടോബർ 19-ന് ശനിയാഴ്ച രണ്ടു പുതിയ ഷോറൂമുകൾ ആരംഭിക്കുന്നു. അബുദാബിയിലെ മസ്യാദ് മാളിലും അൽ ഐനിലെ മീന ബസാറിലുമാണ് പുതിയ ഷോറൂമുകൾ. മലയാളം സിനിമയിലെ സൂപ്പർസ്റ്റാർ ടൊവീനോ തോമസ് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യും. ഗൾഫ് മേഖലയിൽ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും സേവനം വ്യാപിപ്പിക്കുന്നതിനും തുടർച്ചയായി ശ്രദ്ധപതിപ്പിച്ചു വരികയാണ് കല്യാൺ ജൂവലേഴ്‌സ്.
അബുദാബിയിലെ മസ്യാദ് മാളിൽ വൈകുന്നേരം ആറിനാണ് ഷോറൂമിൻറെ ഉദ്ഘാടനം. തുടർന്ന് രാത്രി എട്ടിന് അൽ ഐനിലെ മീന ബസാറിലെ ഷോറൂമിൻറെ ഉദ്ഘാടനം നടക്കും. ലോകോത്തരമായ ഷോപ്പിംഗ് അന്തരീക്ഷത്തിൽ കല്യാൺ ജൂവലേഴ്‌സിൻറെ വിപുലമായ ഡിസൈനുകളിലുള്ള ആഭരണശേഖരങ്ങളാണ് രണ്ടു ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നത്.
ഷോറൂമിൻറെ ഉദ്ഘാടനത്തോടും ദീപാവലി ആഘോഷത്തോടും അനുബന്ധിച്ച് സ്വർണനാണയം സമ്മാനമായി നല്‌കുകയും പണിക്കൂലി ഏറ്റവും കുറഞ്ഞ നിരക്കായ 1.99 ശതമാനത്തിൽ ആരംഭിക്കുകയും ചെയ്യുന്ന ആകർഷകമായ ഡബിൾ ബൊനാൻസ ഓഫറുകളും കല്യാൺ ജൂവലേഴ്‌സ് പ്രഖ്യപിച്ചിട്ടുണ്ട്. ഈ ഓഫറിൻറെ ഭാഗമായി ഉപയോക്താക്കൾ 6000 ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം സ്വർണനാണയവും 4000 മുതൽ 6000 വരെ ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സമ്മാനമായി ലഭിക്കും.
യുഎഇയിലെ പുതിയ ഷോറൂമുകൾ തുറക്കുന്നതോടെ കമ്പനിയുടെ ഈ മേഖലയിലെ സാന്നിദ്ധ്യം വിപുലമാകുമെന്ന് കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. യുഎഇ വിപണി എന്നും കല്യാൺ ജൂവലേഴ്സിന് പ്രിയപ്പെട്ടതാണ്. ഈ മേഖലയിലെ പുതിയ നിക്ഷേപം ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കണം എന്ന പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒട്ടേറെ ശുദ്ധി പരിശോധനകൾക്കു വിധേയമാകുന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്‌സ് റീട്ടെയൽ വിൽപ്പനയ്ക്കായി എത്തിക്കുന്നത്. കല്യാൺ ജൂവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാൺ ജൂവലേഴ്സിൻറെ പുതിയ ഷോറൂമുകളിൽ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ വിവാഹാഭരണങ്ങൾക്കായുള്ള മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണങ്ങൾ അടങ്ങിയ അപൂർവ, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളുടെ ശേഖരമായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ്, ഏറ്റവും പുതിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ലൈല തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.