പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടിയുണ്ടാകുമെന്ന് ദുബായ് അധികൃതർ

ദുബായ്: ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിലവാരമില്ലെങ്കിൽ നിയമനടപടി വരുമെന്ന് മുന്നറിയിപ്പ്. പ്ലാസ്റ്റിക് കുപ്പികൾ, പാത്രങ്ങൾ എന്നിവ രാജ്യാന്തര നിയമങ്ങൾ പാലിച്ചാണ് നിർമിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. നിലവാരവും സുരക്ഷിതവുമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് എമിറേറ്റ്‌സ് സൊസൈറ്റി ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ അറിയിച്ചു. വെള്ളം നിറച്ച് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമിക്കുന്നതിനു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വെള്ളം നിറച്ച ബോട്ടിലുകളിൽ ചൂടും സൂര്യപ്രകാശവും നേരിട്ടേൽക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. കുടിവെള്ളം ഉപയോഗശൂന്യമാകും. വിതരണക്കാർ പ്ലാസ്റ്റിക് ഉപയോഗ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്തണം. ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൂടുതൽ തവണ ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിലവാരം നോക്കി തിരഞ്ഞെടുക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. സുരക്ഷിത നമ്പറുകൾ നോക്കി വാങ്ങണം.

വിപണികളിലെ ഭൂരിഭാഗം പ്ലാസ്റ്റിക് ഉത്പന്നങ്ങളും സുരക്ഷിതമാണെങ്കിലും ആരോഗ്യത്തെ ബാധിക്കുന്നവ കണ്ടെത്തിയതായി സൊസൈറ്റി അറിയിച്ചു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ 1, 2, 5 എന്നീ നമ്പർ മുദ്ര ചെയ്തവ മാത്രം ഉപയോഗിക്കണം. 3,6,7 നമ്പറിൽപ്പെട്ട പാത്രങ്ങൾ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയതിനാൽ ഭക്ഷണപാനീയങ്ങൾക്ക് ഉപയോഗിക്കരുതെന്ന് വിദഗ്ധർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!