ദുബായ്: ദുബായിലെ ഏറ്റവും പുതിയ വാസ്തുവിദ്യാ വിസ്മയമായ മുറാബ വെയിൽ ശ്രദ്ധനേടുന്നു. കെട്ടിടത്തിന്റെ വീതിയാണ് മറ്റ് കെട്ടിടങ്ങളിൽ നിന്നും ഇതിനെ വേർതിരിച്ച് നിർത്തുന്നത്. 380 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് ആകെ 22.5 മീറ്റർ മാത്രമാണ് വീതി. അതായത് ഒരു അപ്പാർട്‌മെന്റിന്റെ വീതി മാത്രാണ് ഈ കെട്ടിടത്തിനുള്ളത്.
ഇവിടെ അപ്പാർട്‌മെന്റ് എടുക്കുന്നവർക്ക് കെട്ടിടത്തിന്റെ മുൻഭാഗവും പിൻഭാഗവും കാണാമെന്നതാണ് ആകർഷണം. ഇതിൽ 131 അപ്പാർട്‌മെന്റുകളാണ് ഒരുങ്ങുന്നത്. കെട്ടിടം രൂപകൽപന ചെയ്തത് സ്പാനിഷ് ഡിസൈൻ കമ്പനിയായ ആർസിആർ അർക്യുടെക്റ്റസ് ആണ്. ഷെയ്ഖ് സായിദ് റോഡിനും ദുബായ് കനാലിനും സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.
സ്പാ, ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റ്, ഒരു ആർട്ട് ഗാലറി, ഒരു പാഡൽ കോർട്ട് എന്നിങ്ങനെയുള്ള ആഡംബര സൗകര്യങ്ങളും ഈ കെട്ടിടത്തിലുണ്ട്.