ദുബായ്: അപകടരഹിത ദിനാചരണ ഭാഗമായി ബ്ലാക്ക് പോയിന്റിൽ ഇളവ് ലഭിക്കാൻ അപേക്ഷ നൽകിയത് 3.04 ലക്ഷം പേർ. ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വന്നു. കഴിഞ്ഞ ഓഗസ്റ്റ് 27ന് ആയിരുന്നു അപകടരഹിത ദിനം. നിലവിലെ നിയമ ലംഘനങ്ങൾക്കു ലഭിച്ച ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിന് ഈ ദിവസം അവസരം നൽകിയിരുന്നു.
പൊതുജനങ്ങളിൽ മെച്ചപ്പെട്ട ട്രാഫിക് സംസ്‌കാരം രൂപപ്പെടുത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് അപകടരഹിത ദിനം ആചരിക്കുന്നത്. അന്ന് അപേക്ഷിച്ചവരുടെ ട്രാഫിക് ഫയലുകളിൽ നിന്നു 4 ബ്ലാക്ക് മാർക്കുകളാണ് നീക്കം ചെയ്തത്