അബുദാബി: വിസ പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്‌സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്നും ഇവർക്കെതിരെ മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്‌സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.
14 ദിവസമാണ് എക്‌സിറ്റ് പെർമിറ്റിന്റെ കാലാവധി. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അതേസമയം, വിസ പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ സൃഷ്ടിക്കുമെന്ന് യുഎഇനേരത്തെ അറിയിച്ചിരുന്നു.. പൊതുമാപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള താൽക്കാലിക യുഐഡി നമ്പറാണിത്. ഈ നമ്പർ വച്ചാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘകരായി യുഎഇയിൽ കഴിയുന്നവർക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി യുഎഇയിൽ തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭിക്കുന്നത്.