റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക്  പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ദുബായ്: റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ദി ഐഡിയൽ ഫെയ്‌സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ റസിഡൻസി നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്‌പോൺസർമാർക്കും നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ആമർ സെന്ററുമായി ബന്ധപ്പെടുമ്പോൾ സേവനത്തിൽ മുൻഗണന ലഭിക്കും. ആമർ സെന്ററുകളിൽ ദി ഐഡിയൽ ഫെയ്‌സ് പ്രവാസികൾക്കായി പ്രത്യേക ക്യു സംവിധാനം, ഡിജിറ്റൽ അഭിനന്ദന സർട്ടിഫിക്കറ്റ്, മുതിർന്ന പൗരന്മാർക്ക് സ്വന്തം വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ ലഭിക്കും. ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ് പ്രത്യേക അവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും തുടങ്ങിയവയാണ് ലഭിക്കുന്ന ആനുകൂല്യങ്ങൾ.

അപേക്ഷകർ വിദേശികളോ യുഎഇ പൗരന്മാരോ ആയിരിക്കണം. കുറഞ്ഞത് 10 വർഷമെങ്കിലും ദുബായിൽ താമസിക്കണം. കഴിഞ്ഞ 10 വർഷമായി റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്‌പോൺസർ ആയിരിക്കണം (സ്വദേശികൾക്ക്). സ്‌പോൺസർക്ക് നടപ്പുവർഷം റസിഡൻസി ലംഘനങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ലെന്നതാണ് മറ്റൊരു നിബന്ധന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!