കല്യാൺ ജൂവലേഴ്‌സിൻറെ യുഎഇയിലെ ഷോറൂമുകളുടെ എണ്ണം 21 ആയി: അൽ ഐനിലെയും അബുദാബിയിലെയും ഷോറൂമുകൾ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു

യുഎഇ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയിലെ മസ്യാദ് മാളിലും അൽ ഐനിലെ മീനാ ബസാറിലും പുതിയ രണ്ട് ഷോറൂമുകൾ തുറന്നു. ലോകനിലവാരത്തിലുള്ള അനുപമമായ ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്കു ലഭ്യമാക്കുന്ന രണ്ട് ഷോറൂമുകളും മലയാള സിനിമാതാരം ടൊവീനോ തോമസ് ആണ് ഉദ്ഘാടനം ചെയ്തത്. ഇതോടെ കല്യാൺ ജൂവലേഴ്‌സിൻറെ യുഎഇയിലെ ഷോറൂമുകളുടെ എണ്ണം 21 ആയി. സൂപ്പർസ്റ്റാറിനെ കാണാൻ ആരാധകരടക്കം വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

കല്യാൺ ജൂവലേഴ്‌സിൻറെ ഷോറൂമുകൾ ഉദ്ഘാടനം ചെയ്യാൻ ലഭിച്ച അവസരം വലിയ ബഹുമതിയായി ആയാണ് കാണുന്നതെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ ടൊവീനോ തോമസ് പറഞ്ഞു. വിശ്വാസ്യതയുടയും സുതാര്യതയുടെയും നെടുംതൂണുകളിൽ ഉറപ്പിച്ചിരിക്കുന്നതും ഉപയോക്താക്കളോട് ശക്തമായ പ്രതിബദ്ധതയുള്ള, കല്യാൺ ബ്രാൻഡിൻറെ പ്രതിനിധിയാകുന്നതിൽ ഏറെ അഭിമാനമുണ്ട്. ഈ മേഖലയിലെ ഉപയോക്താക്കൾ ബ്രാൻഡിനെ ഹൃദയപൂർവ്വം സ്വീകരിക്കുമെന്നും പിന്തുണ നല്കുമെന്നും ഉറപ്പുണ്ടെന്ന് ടൊവീനോ പറഞ്ഞു.
കമ്പനി എന്ന നിലയിൽ വലിയ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും ഉപയോക്താക്കൾക്കായി സമഗ്രമായ ഷോപ്പിംഗ് അനുഭവം ആണ് ഒരുക്കിയിരിക്കുന്നതെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ രണ്ടു പുതിയ ഷോറൂമുകൾ കൂടി തുറക്കുന്നതിൽ സന്തോഷമുണ്ട്. ഈ മേഖലയിൽ തുടർച്ചയായി സാന്നിധ്യമുറപ്പിച്ച് വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിന് പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഷോറൂമുകളുടെ ഉദ്ഘാടനത്തിൻറെയും ദീപാവലി ആഘോഷങ്ങളുടെയും ഭാഗമായി സ്വർണനാണയം സമ്മാനമായി നല്‌കുകയും പണിക്കൂലി ഏറ്റവും കുറഞ്ഞ നിരക്കായ 1.99 ശതമാനത്തിൽ ആരംഭിക്കുകയും ചെയ്യുന്ന ആകർഷകമായ ഡബിൾ ബൊനാൻസ ഓഫറുകളും കല്യാൺ ജൂവലേഴ്‌സ് പ്രഖ്യപിച്ചിട്ടുണ്ട്. ഈ ഓഫറിൻറെ ഭാഗമായി ഉപയോക്താക്കൾ 6000 ദിർഹത്തിന് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടുഗ്രാം സ്വർണനാണയവും 4000 മുതൽ 6000 വരെ ദിർഹത്തിന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഒരു ഗ്രാം സ്വർണനാണയവും സമ്മാനമായി ലഭിക്കും.
ഒട്ടേറെ ശുദ്ധി പരിശോധനകൾക്കു വിധേയമാകുന്ന ആഭരണങ്ങളാണ് കല്യാൺ ജൂവലേഴ്‌സ് റീട്ടെയൽ വിൽപ്പനയ്ക്കായി എത്തിക്കുന്നത്. കല്യാൺ ജൂവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻറനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
കല്യാൺ ജൂവലേഴ്‌സിൻറെ പുതിയ ഷോറൂമുകളിൽ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ വിവാഹാഭരണങ്ങൾക്കായുള്ള മുഹൂർത്ത്, കരവിരുതാൽ തീർത്ത ആൻറിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകൾ അടങ്ങിയ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണങ്ങൾ അടങ്ങിയ അപൂർവ, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളുടെ ശേഖരമായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ്, ഏറ്റവും പുതിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ലൈല തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!