ഈ റൂട്ടുകളിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി; അറിയിപ്പുമായി ഫ്‌ളൈ ദുബായ്

ദുബായ്: ജോർദാൻ, ഇറാൻ, ഇറാഖ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി ഫ്‌ളൈ ദുബായ്. ഈ റൂട്ടുകളിലൂടെയുള്ള ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലിനെതിരായ ടെഹ്റാൻ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച പുലർച്ചെ ഇറാനിലെ സൈനിക സൈറ്റുകൾ ആക്രമിച്ചതായി ഇസ്രായേൽ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിമാന സർവ്വീസുകൾ റദ്ദാക്കാൻ ഫ്‌ളൈ ദുബായ് തീരുമാനിച്ചത്. മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും അതിനനുസരിച്ച് തങ്ങളുടെ വിമാന സർവ്വീസ് ഷെഡ്യൂൾ ഭേദഗതി ചെയ്യുകയും ചെയ്യുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ടിക്കറ്റ് റീബുക്കിംഗ് അല്ലെങ്കിൽ റീഫണ്ട് ഓപ്ഷനുകൾക്കായി ദുബായിലെ flydubai കോൺടാക്റ്റ് സെന്ററുമായോ (+971) 600 54 44 45 എന്ന നമ്പറിലോ flydubai ട്രാവൽ ഷോപ്പുമായോ ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെടാൻ ഉപഭോക്താക്കൾക്ക് വിമാന കമ്പനി നിർദ്ദേശം നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!