യുഎഇയിൽ പള്ളികളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ പദ്ധതി

ദുബായ്: യുഎഇയിലെ മുസ്ലിം പള്ളികളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാൻ പദ്ധതി. ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം, ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് സ്വകാര്യ കമ്പനികൾ ലൈസൻസ് നേടിയിരുന്നു.

കാർബൺ രഹിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫേഴ്‌സ്, എൻഡോവ്‌മെന്റ് ആൻഡ് സക്കാത്ത് (ഔഖാഫ്) എന്നിവയുമായി സഹകരിച്ച് പള്ളികളുടെ മുറ്റത്ത് ഇ-ചാർജിങ് യൂണിറ്റുകൾ സ്ഥാപിക്കാനാണ് പദ്ധതി.

രാജ്യത്ത് ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!