സ്‌കൂൾ ബസിൽ വിദ്യാർഥികളുടെ സുരക്ഷ പൂർണമായും സ്‌കൂളുകളുടെ ഉത്തരവാദിത്തം- അബുദാബി

അബുദാബി: സ്‌കൂൾ ബസിനുള്ളിൽ വിദ്യാർഥികളുടെ സുരക്ഷ പൂർണമായും സ്‌കൂളുകളുടെ ഉത്തരവാദിത്തമെന്ന് അബുദാബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജാണ് ഇക്കാര്യം അറിയിച്ചത്. പുറത്തു നിന്നുള്ള കമ്പനികളാണ് ബസുകൾ നൽകുന്നതെങ്കിൽ പോലും സുരക്ഷയുടെ ഉത്തരവാദിത്തം സ്‌കൂൾ മാനേജ്‌മെന്റിനാണെന്ന് അധികൃതർ വ്യക്തമാക്കി.

പുറത്തുള്ള കമ്പനികൾക്കു ട്രാൻസ്‌പോർട്ട് സർവീസ് കരാർ നൽകുമ്പോൾ അവർ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശീലനം നേടിയെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡപ്രകാരമുള്ള പരിശീലനം ബസ് ജീവനക്കാർക്ക് ലഭിക്കണമെന്നും നിർദ്ദേശമുണ്ട്. പതിവു സമയത്തിനപ്പുറം അധികം ക്ലാസ് എടുക്കുന്ന സാഹചര്യത്തിലും കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കണം. കുട്ടികൾ ബസിൽ കയറുന്നതു മുതൽ ഇറങ്ങുന്നതുവരെ സംയോജിത ഗതാഗത വകുപ്പ് നിശ്ചയിച്ചിരിക്കുന്ന സമയപരിധി പാലിക്കണം.

അതിനുള്ളിൽ കുട്ടികളെ ലക്ഷ്യത്തിൽ എത്തിക്കണം. 11 വയസ്സിനു താഴെയുള്ള കുട്ടികളെ രക്ഷിതാവിന്റെ സാന്നിധ്യത്തിലാണ് ബസിൽ നിന്ന് ഇറക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ടവരെ കണ്ടില്ലെങ്കിൽ കുട്ടികളെ തിരികെ സ്‌കൂളിലേക്ക് കൊണ്ടുവരണമെന്നും നിർദ്ദേശമുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!