ദുബായ്: അറബ് ലീഗിന്റെ നിയമനിർമാണ സഭയായ അറബ് പാർലമെന്റിന്റെ അധ്യക്ഷ പദവി യുഎഇക്ക്. യുഎഇ അംഗം അഹ്മദ് അൽ യമാഹിയെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു.
മൂന്നാം തവണയാണ് യുഎഇ അറബ് പാർലമെന്റിന്റെ അധ്യക്ഷ പദം ഏറ്റെടുക്കുന്നത്. കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പിലാണ് മുഹമ്മദ് അഹ്മദ് അൽ യമാഹി അറബ് പാർലമെന്റിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്.
അഹ്മദ് അൽ യമാഹി യുഎഇ പാർലമെന്ററി ബോഡിയായ ഫെഡറൽ നാഷണൽ കൗൺസിൽ അംഗമാണ് പശ്ചിമേഷ്യൻ നയതന്ത്ര മേഖലയിൽ യുഎഇയുടെ പ്രാധാന്യം വരച്ചു കാട്ടുന്നതാണ് അധ്യക്ഷ പദവി. രണ്ടു വർഷമാണ് കാലാവധി.