ലുലു ഗ്രൂപ്പിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ അഭ്യർത്ഥിച്ച് വിയറ്റ്നാം പ്രധാനമന്ത്രി

അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

വിയറ്റ്നാമിലെ റീട്ടെയിൽ മേഖല ഉൾപ്പെടെ ലുലുവിന്റെ സേവനം വിയറ്റ്നാമിൽ കൂടുതൽ സജീവമാക്കണമെന്ന് പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയോട് ആവശ്യപ്പെട്ടു. സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകിയ പ്രധാനമന്ത്രി, ലുലുവിന്റെ കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് ക്ഷണിച്ചു. നിലവിൽ ഹോചിമിൻ സിറ്റിയിലാണ് ലുലുവിൻ്റെ ഭക്ഷ്യസംസ്കരണ കേന്ദ്രമുള്ളത്.

ഹൈപ്പർമാർക്കറ്റ് ശൃംഖലയിലൂടെ മിഡിൽ ഈസ്റ്റിലെയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് വിയറ്റ്നാമീസ് ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ലുലു പരിചയപ്പെടുത്തുന്നു. രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് അടക്കം വലിയ കൈത്താങ്ങാണ് ലുലുവിന്റെ ഈ പിന്തുണ. ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും കൂടുതൽ ഹൈപ്പർമാർക്കറ്റുകളും വിയറ്റ്നാമിൽ യാഥാർത്ഥ്യമാക്കണമെന്ന് എം.എ യൂസഫലിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ചൂണ്ടികാട്ടി. ജിസിസിയിലെ നിക്ഷേപകർക്ക് വിയറ്റ്നാമിൽ ധൈര്യമായി നിക്ഷേപിക്കാൻ കരുത്തേകുന്നതാണ് രാജ്യത്തെ ലുലുവിന്റെ സാന്നിദ്ധ്യമെന്നും ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദേഹം കൂട്ടിചേർത്തു.

വിയറ്റ്നാമിൽ ലുലുവിന്റെ സാന്നിദ്ധ്യം വിപുലീകരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. വിയറ്റ്നാമിലെ ലുലുവിന്റെ ഭക്ഷ്യസംസ്കരണ കേന്ദ്രം വഴി രാജ്യത്തെ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. വിയറ്റ്നാമിലെ വിവിധ സർക്കാർ – സർക്കാരിതര ഏജൻസികളുമായി നല്ല ബന്ധമുള്ളതിനാൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാനുമാകുന്നുണ്ട്. വിയറ്റ്നാം ഉത്പന്നങ്ങളുടെ ലഭ്യത ലുലുവിന്റെ സ്റ്റോറുകളിൽ സജീവമാക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!