ദുബായ്: അനധികൃത കാർ സ്റ്റിക്കറുകൾ സ്ഥാപിച്ചതിന് താമസക്കാർക്ക് 500 ദിർഹം പിഴ. അബ്ദുല്ല ബിൻ നസീർ എന്ന യുവാവിനാണ് ഇത്തരത്തിൽ പിഴ ലഭിച്ചത്. നസീറിനെ പോലെ കാറിൽ സ്റ്റിക്കറുകൾ ഒട്ടിച്ച നൂറുകണക്കിന് ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ലഭിച്ചിട്ടുണ്ട്. കാർ സ്റ്റിക്കറുകൾ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാൻ പോലീസ് ഇടയ്ക്കിടെ ബോധവൽക്കരണ കാമ്പെയ്നുകൾ നടത്തുന്നു.
1995ലെ ഫെഡറൽ ട്രാഫിക് നിയമം നമ്പർ 21 പ്രകാരം വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുകൾ നിയമവിരുദ്ധമാണെന്നും 500 ദിർഹം പിഴ നൽകേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പിഴ ലഭിച്ച ശേഷം സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ ഡ്രൈവറോ വാഹന ഉടമയോ വിസമ്മതിച്ചാൽ വീണ്ടും പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.