ദുബായ്: ബഹിരാകാശ മേഖല സൈബർ ആക്രമണങ്ങളുടെ കൂടുതൽ അപകടസാധ്യത നേരിടുന്നുണ്ടെന്ന് യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥൻ. ഉപഗ്രഹങ്ങൾക്കും ബഹിരാകാശ നിലയങ്ങൾക്കും ഭീഷണിയായേക്കാവുന്ന സൈബർ ആക്രമണ ഭീഷണി നേരിടുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
ആഗോള സൈബർ സുരക്ഷാ നേതാവാകാനുള്ള യുഎഇ 2031 കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യം സൈബർ സുരക്ഷാ കൗൺസിൽ സ്ഥാപിക്കുകയും സൈബർ സുരക്ഷാ സംരംഭങ്ങൾ ആരംഭിക്കുകയും സൈബർ സുരക്ഷാ തന്ത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്യൂച്ചർസെക് ഉച്ചകോടി 2024 ൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിരവധി മുതിർന്ന വ്യവസായ എക്‌സിക്യൂട്ടീവുകൾ ഉച്ചകോടിയിൽ പങ്കെടുക്കുകയും സൈബർ വെല്ലുവിളികളെക്കുറിച്ചും സൈബർ സുരക്ഷാ ഭീഷണികളെ എങ്ങനെ മറികടക്കാമെന്നതിനെ കുറിച്ചും ചർച്ച ചെയ്തു. സൈബർ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ ബഹിരാകാശ മേഖലയിലെ പ്രൊഫഷണലുകൾക്ക് തുടരുന്ന പരിശീലനം നിർണായകമാണെന്ന് യുഎഇ സ്‌പെയ്‌സ് ഏജൻസി ഡയറക്ടർ ജനറൽ സലേം അൽ ഖുബൈസി ചൂണ്ടിക്കാട്ടി.