ദുബായിൽ ഡ്രോൺ ചിത്രീകരണം എളുപ്പമാക്കാൻ ദുബായ് മീഡിയ ഓഫീസും ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു
മാധ്യമങ്ങളുമായി ബന്ധപ്പെട്ട ചിത്രീകരണ പ്രവർത്തനങ്ങൾക്കായി ഡ്രോണുകൾ വിന്യസിക്കുന്നതിലെ സഹകരണത്തിനായാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (DCAA) കൗൺസിൽ ധാരണാപത്രം (DCAA) ഒപ്പുവച്ചത്. ദുബായിലെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ (DMC) ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
മാധ്യമ മേഖലയെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളിലുടനീളം സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് ഒപ്പുവെക്കൽ നടന്നത്.
‘ദുബായ് ഫ്രം ദി സ്കൈ’ പദ്ധതിയുടെ ഭാഗമായുള്ള ഈ കരാർ, ദുബായിൽ ഡ്രോൺ അധിഷ്ഠിത മാധ്യമ ചിത്രീകരണ പ്രവർത്തനങ്ങൾ സുഗമമാക്കാനും അനുബന്ധ പ്രക്രിയകൾ ലളിതമാക്കാനും ആവശ്യമായ പെർമിറ്റുകൾ വേഗത്തിലാക്കാനും ശ്രമിക്കും. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കും.