മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്

Lulu Group ranks among the top companies in the Middle East

അറേബ്യൻ ബിസിനസിന്റെ (100 Most Admired Companies) ആദ്യറാങ്കിങ്ങിൽ ഇടംനേടിയ ഏക ഇന്ത്യൻ കമ്പനിയായി ലുലു ; ദി ഗിവിങ്ങ് മൊമന്റ് കമ്പനി, എമിറേറ്റ്സ് എയർലൈൻ, നിയോം എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ

ദുബായ്: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ 2024ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്. ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് ലുലു.

സസ്റ്റെയ്നബിൾ ഫാഷൻ മുൻനിർത്തിയുള്ള റീട്ടെയ്ൽ ബിസിനസുമായി അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയിൽ ഒന്നാമത്. ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി.

സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുൻനിര പട്ടികയിലേക്ക് അർഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താക്കൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാർക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി. ചെയർമാൻ എം.എ യൂസഫലിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായകമായി എന്ന് അറേബ്യൻ ബിസിനസ് അഭിപ്രായപ്പെട്ടു. കാലത്തിനൊത്തുള്ള മാറ്റങ്ങൾ അതിവേഗം നടപ്പാക്കിയത് ലുലുവിൻറെ ആഗോള സ്വീകാര്യതയ്ക്ക് കാരണമായി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച റീട്ടെയ്ൽ ബ്രാൻഡായാണ് ലുലു ഗ്രൂപ്പ് പട്ടികയിൽ ഇടം നേടിയത്.

അടുത്തിടെയാണ് ലുലു അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ്ങ് നടപടികൾ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭിച്ചത്. 82000 റീട്ടെയിൽ സബ്സ്ക്രൈബേഴ്സോടെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കിയിരുന്നു. നവംബർ 14 നാണ് ലുലു ഐപിഒ ലിസ്റ്റിങ്ങ്.

പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികൾ (റീജിയണൽ & ഗ്ലോബൽ) :

•എമ്മാർ പ്രോപ്രർട്ടീസ്
•ഇത്തിഹാദ്
•എത്തിസലാത്ത്
•ഫ്ലൈ ദുബായ്
•ആമസോൺ
•ആരാംകോ
•Du
•സ്റ്റാൻഡേർഡ് ചാർട്ടേഡ്
•വിസ മിഡിൽ ഈസ്റ്റ്
•പെപ്പ്സികോ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!