അടുത്ത 5 വർഷത്തേക്ക് 3.7 ബില്യൺ ദിർഹം ചെലവിൽ 634 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റേണൽ റോഡുകൾക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
12 പാർപ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 21 പദ്ധതികൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നതാണ്.