ആദ്യ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ച് ദുബായ്

Dubai has started the construction of the first air taxi station

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് സമീപം ആദ്യ എയർ ടാക്സി സ്റ്റേഷൻ്റെ നിർമാണം ആരംഭിച്ചതായി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.

3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ എയർ ടാക്സി സ്റ്റേഷന് പ്രതിവർഷം 42,000 ലാൻഡിംഗുകളും 170,000 യാത്രക്കാരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും.

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിങ്ങനെ 4 തന്ത്രപ്രധാനമായ സഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എയർ ടാക്‌സി സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതാ
യും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!