യുഎഇയിൽ ഫുജൈറ തീരത്തുണ്ടായ വിമാനാപകടത്തിൽ ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന ട്രെയിനി വിദ്യാർത്ഥിയെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ട്രെയിനിയ്ക്കും വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കുമായി രക്ഷാസംഘം തിരച്ചിൽ തുടരുകയാണ്. ട്രെയിനിയും ഇൻസ്ട്രക്ടറും വിദേശ പൗരന്മാരായിരുന്നു. വിമാനം പറന്നുയർന്ന് 20 മിനിറ്റിനുള്ളിൽ വിമാനത്തിൻ്റെ റഡാർ ബന്ധം നഷ്ടപ്പെടുകയായിരുന്നു.
അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടന്നു വരികയാണ്. ബന്ധപ്പെട്ട അതോറിറ്റി ഇൻസ്ട്രക്ടറുടെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നിരീക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് വരികയാണെന്നും അറിയിച്ചിട്ടുണ്ട്.