സമുദ്രയാത്രയിലെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ അവരുടെ കടമകൾ ചെയ്യാനാവണം, അതിന് സമുദ്രപാതകളിലൂടെയുള്ള സഞ്ചാരം സുരക്ഷിതമായിരിക്കണമെന്നും മോദി ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.
ഒമാൻ തീരത്ത് അമേരിക്കൻ സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.






