ദുബായ്: യുഎഇയിൽ നവംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ നിരക്കുകളിൽ കുറവുണ്ടായിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2026 നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.16 ദിർഹമാണ് നവംബർ മാസത്തെ നിരക്ക്. ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു. നവംബറിൽ ഒരു ലിറ്റർ സ്പെഷ്യൽ 95 പെട്രോളിന്റെ നിരക്ക് 4.04 ദിർഹമാണ്. 4.28 ദിർഹമാണ് നിലവിലെ നിരക്ക്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 3.97 ദിർഹമാണ് നവംബർ ഒന്നു മുതൽ ഈടാക്കുക. നിലവിൽ ഇത് 4.21 ദിർഹമാണ്. അതേസമയം ഡീസൽ ലിറ്ററിന് 4.75 ദിർഹമാണ് നവംബറിലെ നിരക്ക്. 4.80 ദിർഹമാണ് ഒക്ടോബർ മാസം ഈടാക്കിയിരുന്നത്.






