യുഎഇയിൽ ഇന്ന് വ്യാഴാഴ്ച നേരിയ മഴയ്ക്ക് സാധ്യതയെന്ന് NCM

NCM said light rain is likely today on Thursday

യുഎഇയിൽ ഇന്ന് വ്യാഴാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. പ്രത്യേകിച്ച് കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായും NCM വ്യക്‌തമാക്കി.

ഇന്ന് രാത്രി ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്, വെള്ളിയാഴ്ച രാവിലെയോടെ ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്, ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയും. വിവിധയിടങ്ങളിൽ ഇടയ്‌ക്കിടെ കാറ്റ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ എത്തും.

അറേബ്യൻ ഗൾഫിൽ 11:34 നും 12:19 നും ഉയർന്ന വേലിയേറ്റവും, വൈകുന്നേരം 6:03 നും 5:43 നും കുറഞ്ഞ വേലിയേറ്റവും, കടൽ യാത്രക്കാർക്കും തീരദേശ പ്രവർത്തനങ്ങൾക്കും അപകടസാധ്യതകൾ സൃഷ്ടിക്കുന്ന തരത്തിൽ മിതമായതോ പരുക്കൻതോ ആയ തിരമാലകലും പ്രതീക്ഷിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!