ദുബായിൽ ടൂറിസ്‌റ്റ്, സന്ദർശക വിസക്ക് അപേക്ഷിക്കാൻ പുതിയ നിബന്ധന.

New requirement to apply for tourist and visit visa in Dubai.

ദുബായിൽ ടൂറിസ്‌റ്റ്, സന്ദർശക വിസക്ക് അപേക്ഷിക്കാൻ ക്യു ആർ കോഡുള്ള ഹോട്ടൽ ബുക്കിംഗ് രേഖകളും റിട്ടേൺ ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണമെന്ന് പുതിയ നിബന്ധന. കൂടാതെ, 2 മാസത്തെ വീസയ്ക്ക് 5000 ദിർഹവും ഒരു മാസത്തെ വീസയ്ക്ക് 3,000 ദിർഹവും ക്രെഡിറ്റ് /ഡെബിറ്റ് കാർഡിൽ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. നേരത്തെ വിമാനത്താവളത്തിലെ എമിഗ്രേഷനിൽ ആവശ്യപ്പെട്ടാൽ മാത്രം ഈ രണ്ടു രേഖകളും കാണിച്ചാൽ മതിയായിരുന്നു.

ഇത്തരത്തിൽ രേഖകൾ സമർപ്പിക്കാത്ത ഒട്ടേറെ മലയാളികളുടെ വിസ നടപടികൾ ഇതുവരെ പൂർത്തിയാക്കാനായിട്ടില്ലെന്നാണ് ട്രാവൽ ഏജൻസികൾ അറിയിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!