ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ആലുവ സ്വദേശി ഹിൽ റോഡ് മനോജ് വിഹാറിൽ വൈശാഖ് ശശിധരൻ (35) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സംസ്കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 2 ന് ആലുവ എസ്.എൻ.ഡി.പി ശാന്തിതീരം ശ്മശാനത്തിൽ നടക്കും.
പിതാവ്: പരേതനായ കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ വൈഷ്ണവം വീട്ടിൽ ശശിധരൻ. മാതാവ്: മഞ്ജു ശശിധരൻ. സഹോദരങ്ങൾ: വിഷ്ണു ശശിധരൻ (ബംഗളൂരു), കാർത്തിക ശശിധരൻ (യു.കെ), മാളവിക മനോജ്, ആദിഷ് മനോജ്.