ദുബായ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ 141 ബസ് ഷെൽട്ടറുകൾ; വീൽ ചെയറുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക സൗകര്യം

ദുബായ്: ദുബായ് നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ 141 ബസ് ഷെൽട്ടറുകൾ സ്ഥാപിച്ചു. ദുബായിലെ യാത്രക്കാർക്ക് പുതിയ ബസ് ഷെൽട്ടറുകൾ വലിയ ആശ്വാസകരമായിരിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. വീൽചെയർ ഉപയോഗിക്കുന്നവർക്ക് പ്രത്യേക സ്ഥലങ്ങളുമുണ്ടെന്നതാണ് ഈ ബസ് ഷെൽട്ടറുകളുടെ മറ്റൊരു പ്രത്യേകത. എയർകണ്ടീഷൻ ചെയ്ത ഷെൽട്ടറുകളുമുണ്ട്.

2025 അവസാനത്തോടെ നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ 762 ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രധാന സ്ഥലങ്ങളിൽ 141 ബസ് ഷെൽട്ടറുകൾ സ്ഥാപിച്ചത്. പദ്ധതിയുടെ 40 ശതമാനം ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു.

ആധുനിക രീതിയിൽ ഉപയോക്തൃ സൗഹദമായാണ് ഷെൽട്ടറുകളുടെ നിർമ്മാണം. ദിവസേനയുള്ള ഉപയോഗത്തെ അടിസ്ഥാനമാക്കി ബസ് ഷെൽട്ടറുകളെ നാല് തലങ്ങളായി തരംതിരിച്ചിട്ടുണ്ട്. 750-ലധികം പ്രതിദിന ഉപയോക്താക്കളുള്ള സ്ഥലങ്ങൾക്കുള്ള പ്രാഥമിക ഷെൽട്ടറുകൾ, 250 മുതൽ 750 വരെ പ്രതിദിന ഉപയോക്താക്കൾക്കുള്ള ദ്വിതീയ ഷെൽട്ടറുകൾ, 100 മുതൽ 250 വരെ ദൈനംദിന ഉപയോക്താക്കൾക്കുള്ള അടിസ്ഥാന ഷെൽട്ടറുകൾ, പ്രതിദിനം 100-ൽ താഴെ ഉപയോക്താക്കൾക്കുള്ള ഡ്രോപ്പ്-ഓഫ്/പിക്ക്-അപ്പ് ഷെൽട്ടറുകൾ തുടങ്ങിയവയാണുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!