2025 മുതൽ ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ച് 10 ഡെസ്റ്റിനേഷനുകളിലേക്ക് കൂടി സർവീസുകൾ നടത്തുമെന്ന് എത്തിഹാദ് എയർലൈൻസ് അറിയിച്ചു.
2025 ജൂലൈ മുതൽ അവതരിപ്പിക്കുന്ന പുതിയ ഡെസ്റ്റിനേഷനുകളിൽ അറ്റ്ലാൻ്റ, തായ്പേയ്, മെഡാൻ, നോം പെൻ, ക്രാബി, ടുണിസ്, ചിയാങ് മായ്, ഹോങ്കോംഗ്, ഹനോയ്, അൽജിയേഴ്സ് എന്നിവയാണ് ഉൾപ്പെടുന്നത്. യുഎഇയിലും മേഖലയിലും ഈ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെയും ആളുകളുടെയും എണ്ണം വർദ്ധിക്കുന്നതിനാലാണ് ഈ പുതിയ സ്ഥലങ്ങൾ എത്തിഹാദ് തിരഞ്ഞെടുത്തിരിക്കുന്നത്