യുഎഇയിൽ ഈ ആഴ്ച മൂടിക്കെട്ടിയ ആകാശത്തിനും മഴയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM ) കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. യുഎഇയുടെ ചില ഭാഗങ്ങളിൽ നാളെ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും മഴ പ്രതീക്ഷിക്കാമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
പടിഞ്ഞാറൻ പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രി മുതൽ മേഘങ്ങളുടെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും തീരങ്ങളിലേക്കും ദ്വീപുകളിലേക്കും നീങ്ങി വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ വ്യാഴാഴ്ചയും മഴ പെയ്യാൻ സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നു.