ലബനാനിൽ ഇസ്രായേൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പ്രാദേശിക സമയം ഇന്ന് പുലർച്ചെ നാല് മണി മുതൽ പ്രാബല്യത്തിലായി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ മന്ത്രിസഭയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചു. 60 ദിവസത്തെ വെടിനിർത്തൽ പദ്ധതിപ്രകാരം ഹിസ്‌ബുള്ള തെക്കൻ മേഖലയിൽ നിന്ന് പിൻവാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിൻമാറും. ലബനൻ അതിർത്തിയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുകയും ചെയ്യും. വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, ഹിസ്‌ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ പദ്ധതിയെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു.