എമിറേറ്റ്‌സിൻ്റെ ആദ്യ എയർബസ് 350 വിമാനസർവീസ് ജനുവരി 3 മുതൽ : സവിശേഷതകൾ പരിശോധിച്ച് ഷെയ്ഖ് മുഹമ്മദ്

Emirates' first A350 service from January 3 features Checked by Sheikh Mohammed

എമിറേറ്റ്‌സിൻ്റെ ആദ്യ എ350 വിമാനം ദുബായിൽ എത്തിയതിന് പിന്നാലെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എയർബസ് A 350 വിമാനം പര്യവേക്ഷണം ചെയ്യാൻ വിമാനത്താവളം സന്ദർശിച്ചു, 2025 ജനുവരി 3 മുതൽ ആണ് എമിറേറ്റ്‌സിൻ്റെ ആദ്യ A 350 വിമാനത്തിന്റെ സർവീസുകൾ ആരംഭിക്കുക.

കഴിഞ്ഞ തിങ്കളാഴ്ച ടൗളൂസിൽ നിന്ന് ദുബായിലെത്തിയ ആദ്യ A 350 വിമാനത്തിൽ ഷെയ്ഖ് മുഹമ്മദ് ഒരു യാത്രക്കാരനെപ്പോലെ ഒരു ക്യാബിനിൽ ഇരുന്നുകൊണ്ടായിരുന്നു വിമാനത്തിന്റെ സവിശേഷതകൾ പരിശോധിച്ചത്. പിന്നീട് കോക്‌പിറ്റിൽ കയറി പൈലറ്റുമായി സംസാരിക്കുകയും ചെയ്തു.

Photos: Dubai Media Office

എമിറേറ്റ്സ് A350 ജനുവരി 3-ന് ആദ്യ വാണിജ്യ വിമാന സർവീസ് ആയി എഡിൻബർഗിലേക്കാണ് പറക്കുക. തുടർന്ന് ഇത് മിഡ് ഈസ്റ്റിലെയും പശ്ചിമേഷ്യയിലെയും മറ്റ് എട്ട് നഗരങ്ങളിലേക്ക് സർവീസ് നടത്തും.

ഈ എയർബസ് 350 വിമാനത്തിൽ സ്മാർട്ട് സാങ്കേതികവിദ്യകളും ചില ‘next-generation onboard’ പ്രൊഡക്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇത് പരിസ്ഥിതി സൗഹൃദവുമാണ്, നൂതനമായ ഘടനയായതിനാൽ കാർബൺ ഉദ്‌വമനം കുറയ്ക്കുമെന്നതിനാൽ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാൽ മതിയാകും. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ എമിറേറ്റ്സിന് മൊത്തം 65 A 350 വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!