53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപ്പറേറ്റർ ഡു സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡു വിന്റെ എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും ഇന്ന് നവംബർ 28 മുതൽ ഡിസംബർ 4 വരെ ഏഴ് ദിവസത്തേക്ക് സാധുതയുള്ള 53 ജിബി ഡാറ്റയാണ് ലഭിക്കുക.
പ്രീപെയ്ഡ് ഫ്ലെക്സി വാർഷിക പ്ലാനുകൾ വാങ്ങുകയോ അതിലേക്ക് മാറുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 31 വരെ ഈ ഓഫർ ലഭ്യമായിരിക്കും.